ഇന്ന് ലോക ഇമോജി ദിനം; ഇമോജികൾ ഇനി കാണുക മാത്രമല്ല, കേൾക്കുകയും ചെയ്യാം!

0

ഇന്ന് ജൂലൈ 17, ലോക ഇമോജി ദിനം. വികാര വിക്ഷോഭങ്ങളുടെ ടെക് ഭാഷയായ ഇമോജികള്‍ ഇന്ന് ഏതുതരം സൈബര്‍ സംഭാഷണങ്ങളിലും ഒഴിവാക്കാന്‍ കഴിയാത്ത കാര്യമാണ്. 2014 മുതലാണ് ഇമോജിപീഡിയ സ്ഥാപകൻ ജെർമ്മി ബർഗ് ഇമോജി ദിനം ആചരിച്ചു തുടങ്ങിയത്. ചാറ്റിനൊപ്പം തന്നെ ഇമോജികള്‍ക്കും പ്രാധാന്യം കൂടിവരുന്ന കാലഘട്ടമാണിത്. ഇമോജികളില്ലാത്ത സോഷ്യല്‍ മീഡിയയും നമുക്ക് ചിന്തിക്കാനാകില്ല. മനസ്സിലെ വികാരങ്ങളെ ഇത്ര സിംപിള്‍ ആയി മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്ന മറ്റൊന്നില്ല. വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഖം (ഫെയ്‌സ് വിത്ത് ടിയേഴ്‌സ് ഓഫ് ജോയ്) എന്നാണ് ഇമോജിക്ക് ഒക്‌സ്‌ഫോര്‍ഡ് നല്‍കുന്ന അര്‍ത്ഥം.

You might also like