വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​ സ​മി​തിയുടെ കടയടപ്പ് സമരം ഇന്ന് ​

0

കോ​ഴി​ക്കോ​ട് : വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സംസ്ഥാനത്ത് ഇന്ന് രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​ കടയടപ്പ് സമരം നടത്തും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്നു വ്യാ​പാ​രി​ക​ള്‍ കടകളടച്ച്‌ സൂചനാ സമരം നടത്തുന്നത്.

സൂചനാ സമരത്തിന്റെ ഭാഗമായി സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ള്‍​പ്പെ​ടെ 25,000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​പ​വാ​സ സ​മ​രം ന​ട​ത്തും. തു​ട​ര്‍​ന്ന് യോ​ഗം ചേ​ര്‍​ന്ന് മ​റ്റു സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു അ​പ്‌​സ​ര അ​റി​യി​ച്ചു.

You might also like