ടോക്യോ ഒളിമ്ബിക്‌സ് : വെങ്കലമെഡല്‍ സ്വന്തമാക്കിയ വനിതാ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിന് ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ സ്‌നേഹസമ്മാനം.

0

അമരാവതി: ടോക്യോ ഒളിമ്ബിക്‌സ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലമെഡല്‍ സ്വന്തമാക്കിയ വനിതാ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിന് ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ സ്‌നേഹസമ്മാനം. 30 ലക്ഷം രൂപയാണ് സിന്ധവിന് സമ്മാനത്തുകയായി ലഭിക്കുന്നത്.

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിന്ധു വെങ്കലമെഡല്‍ നേടിയതിനാലാണ് 30 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കുക. സ്വര്‍ണം നേടുന്നവര്‍ക്ക് 75 ലക്ഷം രൂപയും വെള്ളി നേടുന്നവര്‍ക്ക് 50 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ സമ്മാനത്തുകയായി നേരത്തേ പ്രഖ്യാപിച്ചിരുന്നത് . പ്രോത്സാഹന സമ്മാനമായി സിന്ധുവിനും പുരുഷ ബാഡ്മിന്റണ്‍ താരം സാത്വിക്‌സായ് രാജിനും വനിതാ ഹോക്കി താരം രജനി എട്ടിമര്‍പ്പുവിനും അഞ്ചുലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്നു.

You might also like