ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു, 50 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ക്ക്

0

ടോക്യോ: ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. ഇന്ന് നടന്ന 50 മീറ്റര്‍ മിക്സഡ് പിസ്റ്റളില്‍ ഇന്ത്യയുട‌െ താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 19കാരന്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് വെള്ളിയും കരസ്ഥമാക്കി. ഫൈനലില്‍ 218.2 പോയിന്റ് മനീഷ് നേട‌ിയപ്പോള്‍ 216.7 പോയിന്റ് സിംഗ്‌രാജ് സ്വന്തമാക്കി. സിംഗ്‌രാജിന്റെ ടോക്യോ ഒളിമ്ബിക്സിലെ രണ്ടാമത്തെ മെഡലാണിത്. റഷ്യയുടെ സെ‌ര്‍ജി മലിഷേവിനാണ് വെങ്കലം.

You might also like