ടി.പി.എം ബെംഗളുരു സെൻറർ പാസ്റ്ററും അസി.പാസ്റ്ററും തമിഴ്നാട്ടിൽ വാഹനാപകടത്തിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

ബെംഗളുരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ പാസ്റ്റർ വിക്ടർ മോഹൻ (63) , സെൻറർ അസിസ്റ്റൻ്റ് പാസ്റ്റർ എ. ദാവീദ് (58) എന്നിവർ തമിഴ്നാട്ടിലെ വേലൂരിനടുത്ത് ആംപൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കഴിഞ്ഞ ദിവസം കർത്യസന്നിധിയിൽ ചേർക്കപ്പെട്ട ടി.പി.എം അഡയാർ സെൻ്റർ പാസ്റ്റർ പി.ജോൺസണിൻ്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് ജൂൺ 12ന് രാത്രി ബാംഗ്ലൂരിലേക്കുള്ള മടക്കയാത്രയിലാണ് അപകടം സംഭവിച്ചത്.
വാഹനമോടിച്ചിരുന്ന എൽഡർ സാംസണ് തലയ്ക്ക് പരുക്കുണ്ട്.

You might also like