സമൂഹത്തോട് മാതൃക കാണിച്ച് റ്റിപിഎം സഭ: മാർച്ച് 31 വരെ യോഗങ്ങൾ നിർത്തി വച്ചു.

0

സമൂഹത്തോട് മാതൃക കാണിച്ച് കൊണ്ട് റ്റിപിഎം സഭ മാർച്ച് 31 വരെ യോഗങ്ങൾ നിർത്തി വച്ചു. 165 രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ഏറ്റവും വലിയ പെന്തകോസ്ത് വിഭാഗമായ ദി പെന്തകോസ്ത് മിഷൻ എന്ന സഭയുടെ ചീഫ് പാസ്റ്റർ പറഞ്ഞതനുസരിച്ച് കഴിഞ്ഞ ദിവസം മുതൽ നടപ്പാക്കിയ നിയമത്തെ തുടർന്ന് ഒന്നടങ്കമായി അവരുടെ സകല ആരാധന ആലയങ്ങളും അവരുടെ മേൽ നടത്തിപ്പ് കാരുടെ ഒറ്റ വാക്കിൽ പൂർണമായും അനുസരിച്ചു. ഇങ്ങനെയും ഒരു ഇടയെന്റെ നടത്തിപ്പിൽ ഒന്നടങ്കം അനുസരിക്കുന്ന വിഭാഗം ഈ ലോകത്ത് തന്നെ വേറെ കാണില്ല.

നമ്മുടെ രാജ്യം മാത്രമല്ല ലോകത്തിലെ 150 ഇൽ പരം രാജ്യങ്ങളിൽ പടർന്നു പിടിച്ചിരിക്കുന്ന ഈ മഹാ വ്യാധിയെ അമർച്ച ചെയ്യാൻ നമ്മുടെ ചെറിയ സംസ്ഥാനം കൈകൊണ്ടു വരുന്ന നടപടികൾ ലോകം അഭിനന്ദനത്തോടെ പ്രശംസിച്ചു കഴിഞ്ഞു. നമ്മുടെ ആരോഗ്യ വിഭാഗവും, മുഖ്യ മന്ത്രിയും, ജില്ല കളക്ടർമാരും ചേർന്ന് പുറപ്പെടുവിച്ച ഐസൊലേഷൻ കല്പനകൾ ഏറെക്കുറെ വിവിധ മതനേതാക്കളും, സഭാ വിഭാഗങ്ങളും നല്ല പങ്കും അതിനെ അനുസരിച്ചു. എന്നാൽ വിവിധ പെന്തകോസ്ത് വിഭാഗങ്ങളുടെ നേതാക്കന്മാരുടെ അഭ്യർത്ഥനയെ അനുസരിക്കാത്ത അനേകം സഭകൾ കഴിഞ്ഞ ദിവസം സാധരണ നടത്തുന്നതിലും കേമമായി ഉച്ച ഭാഷിണികൾ ഉപയോഗിച്ച് അവരുടെ യോഗങ്ങൾ നടത്തി.

മറ്റു പെന്തകോസ്ത് വിഭങ്ങളുടെ, മേൽ നടത്തിപ്പുകാർ മൽത്സരിച്ചു വിവിധ മാധ്യമങ്ങളിൽ കൂടി പുറപ്പെടുവിച്ച കല്പനകളെ കാറ്റിൽ പറത്തി കൊണ്ട് ഈ രാജ്യത്തോട്, നിയമത്തോട് കാണിക്കുന്ന തോന്നിവാസത്തിന്
ഒരതിരും ഇല്ല എന്ന് ഒരിക്കൽ കൂടെ വ്യക്തമായ തെളിവ് കാണിച്ചു. ഈ മാസം 31 വരെ എല്ലാ മത, സഭാ, സംഘടനകളും ഇങ്ങനെയുള്ള കൂട്ടം കൂടൽ നിർത്തിയാൽ അതു സമൂഹത്തോട് കാണിക്കുന്ന കടപ്പാട് ആയിരിക്കും. എന്നാൽ ഇതിനെ മാതൃക ആക്കുന്നതു ഈ ലോകത്തിനു തന്നെ അനുഗ്രഹം കൊണ്ടു വരും എന്ന് പറയുവാൻ മാത്രം ഇതു സഹായിക്കട്ടെ.

കടപ്പാട്: നിരീക്ഷകൻ

You might also like
WP2Social Auto Publish Powered By : XYZScripts.com