ദുരിതബാധിതർക്ക് സഹായഹസ്തവുമായി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ

0

മനുഭവിക്കുന്ന വിശ്വാസികൾക്കും സഭകൾക്കും പൊതുജനങ്ങൾക്കും സാന്ത്വനമായി എറണാകുളം സെൻ്റർ ദി പെന്തെക്കൊസ്ത് മിഷൻ സഭ.

ദുരിതമനുഭവിക്കുന്ന സഭാ വിശ്വാസികൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും പ്രാദേശിക സഭകൾക്ക് പ്രത്യേക ഭക്ഷ്യധാന്യ കിറ്റുകളും നൽകി.
വിശ്വസികളെ സഹായിക്കുന്നതിനൊപ്പം ദുരിതമനുഭവിക്കുന്ന നഗരത്തിലെ പൊതു ജനങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകളും വിദ്യാർഥികൾക്ക് പംനോപകരണങ്ങളും സാമ്പത്തിക സഹായവും നൽകി പെന്തെക്കൊസ്ത് മിഷൻ സഭ മാതൃകയായി.

ദുരിതമനുഭവിക്കുന്ന നിർദനരായ ജനങ്ങൾക്ക് നൽകുവാനുള്ള തുക കോർപ്പറേഷൻ അധികാരികൾക്ക് സഭാ നേതൃത്വം കൈമാറി.
പൊതുജനങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളും മറ്റ് അവശ്യവസ്തുക്കളും കഴിഞ്ഞ ദിവസം കടവന്ത്ര പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടർ പ്രതീഷ് , ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ പാസ്റ്റർ സണ്ണി ജെയിംസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.

കോവിഡ് മഹാമാരിയും ലോക്ഡൗണും നിമിത്തം ദുരിതമനുഭവിക്കുന്ന അനേകർക്ക് ആശ്വാസമായിരുന്നു ടി പി എം സഭയുടെ ഈ കൈതാങ്ങൽ.
പെന്തെക്കൊസ്ത് മിഷൻ സഭ കേരളത്തിലെ വിവിധ സെൻ്റർ ഫെയ്ത്ത് ഹോമിൽ നിന്നും ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണ കിറ്റുകളും സാമൂഹിക അടുക്കളയിലേക്ക് സാമ്പത്തിക സഹായവും നേരത്തെ നൽകിയിരുന്നു

You might also like