ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു, വിശദ വിവരങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ

0

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് വെട്ടിച്ചുരുക്കി റെയില്‍വേ. മേയ് ആറു മുതല്‍ 15 വരെയുള്ള 10 ട്രെയിനുകളാണ് റദ്ദാക്കിയത്.

തിരുച്ചിറപ്പള്ളി ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ , തിരുവനന്തപുരം സെന്‍ട്രല്‍ – തിരുച്ചിറപ്പള്ളി ജംഗ്ഷന്‍, ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ (ഇന്റര്‍സിറ്റി), തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍(ഇന്റര്‍സിറ്റി), പുനലൂര്‍- ഗുരുവായൂര്‍ സ്പെഷല്‍, ഗുരുവായൂര്‍ – പുനലൂര്‍ സ്പെഷല്‍, എറണാകുളം ജംഗ്ഷന്‍-കണ്ണൂര്‍ (ഇന്റര്‍സിറ്റി), കണ്ണൂര്‍ -എറണാകുളം ജംഗ്ഷന്‍(ഇന്റര്‍സിറ്റി, ആലപ്പുഴ-കണ്ണൂര്‍(എക്സിക്യൂട്ടീവ്), കണ്ണൂര്‍-ആലപ്പുഴ(എക്സിക്യൂട്ടീവ്) എന്നീ ട്രെയിനുകളാണ് താല്‍ക്കാലികമായി വെട്ടിച്ചുരുക്കിയത്.

കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്.

You might also like