കേരളത്തിൽ 15 ട്രെയിനുകൾ മെയ്‌ 31 വരെ റദ്ദാക്കി

0
കേരളത്തിൽ 15 ട്രെയിനുകൾ മെയ്‌ 31 വരെ റദ്ദാക്കി; ബംഗളുരുവിലുള്ള മലയാളികളെ നാട്ടിലെത്തിക്കും, ലോക്ക്ഡൗണിനു മുൻപ് വീട്ടിക്കെത്തിക്കാൻ KSRTC
തിരുവനന്തപുരം: സംസ്ഥാനത്ത് സര്വീസ് നടത്തുന്ന 15 ട്രെയിനുകള് മേയ് 31 വരെ റദ്ദാക്കി. വേണാട്, വഞ്ചിനാട്, ഇന്റര്സിറ്റി, ഏറനാട്, കണ്ണൂര് ജന്ശതാബ്ദി, പാലരുവി എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം സൂപ്പര് ഫാസ്റ്റ്, ചെന്നൈ–തിരുവനന്തപുരം അന്ത്യോദയ, ബാനസവാടി–എറണാകുളം എക്സ്പ്രസ്, മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ്, നിസാമുദീന്–തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകള് റദ്ദാക്കി. ആലപ്പുഴ–കൊല്ലം, എറണാകുളം–ആലപ്പുഴ, ഷൊര്ണൂര്–എറണാകുളം മെമുവും റദ്ദാക്കി.
ഇതിനിടെ, ലോക്ഡൗണ് കണക്കിലെടുത്ത് ദൂരസ്ഥലങ്ങളിലുള്ളവര്ക്ക് വീട്ടിലെത്താന് സൗകര്യമൊരുക്കി കെ.എസ്.ആര്.ടി.സി. ഇന്നും നാളെയും പരമാവധി ദീര്ഘദൂര സര്വീസുകള് നടത്തും. ബെംഗളുരുവിലുള്ള മലയാളികളെ നാട്ടിലെത്തിക്കാന് മൂന്ന് ബസുകള് തയാറാക്കിയിട്ടുണ്ട്. കര്ണാടക സര്ക്കാര് അനുവദിച്ചാല് കൂടുതല് സര്വീസ് നടത്തും. സംസ്ഥാനത്തെ ആശുപത്രി ജീവനക്കാര്ക്കും രോഗികള്ക്കുമായി ബസ് വിട്ടുകൊടുക്കാമെന്നും, ആവശ്യമുള്ളവര് അതത് യൂണിറ്റ് ഒാഫീസര്മാരെ സമീപിക്കണമെന്നും സി.എം.ഡി ബിജു പ്രഭാകര് അറിയിച്ചു.
നേരത്തെ കൊവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയ സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞിരുന്നു. ഇന്ന് മുതൽ സർവീസുകളുണ്ടാകില്ലെന്നും പകരം സംവിധാനമൊരുക്കുമെന്നും റെയിൽവേ വ്യക്തമാക്കി. എന്നാൽ അതേ സമയം കേരളത്തിൽ ലോക്ഡൗൺ കാലയളവിലെ ട്രെയിൻ സർവീസ് തീരുമാനം സർക്കാർ നിദ്ദേശം കിട്ടിയ ശേഷം നടത്തുമെന്നും റെയിൽവേ അറിയിച്ചു.
You might also like