വലിയ ഇടയന് നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി

0

തി​രു​വ​ല്ല: കാ​ലം ചെ​യ്ത മാ​ര്‍​ത്തോ​മ്മ സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യും മു​ന്‍ സ​ഭാ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റ​ത്തെ സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ ക​ബ​റ​ട​ക്കി. തി​രു​വ​ല്ല സ​ഭാ ആ​സ്ഥാ​ന​ത്ത് ബി​ഷ​പ്പു​മാ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക ക​ല്ല​റ​യി​ലാ​യി​രു​ന്നു ക​ബ​റ​ട​ക്കം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​യി​രു​ന്നു ശു​ശ്രൂ​ഷ​ക​ള്‍.

സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ദ​ര സൂ​ച​ക​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ചു. ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ള്‍​ക്ക് മാ​ര്‍​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത നേ​തൃ​ത്വം ന​ല്‍​കി.

നൂ​റ്റാ​ണ്ടി​ലേ​റെ നീ​ണ്ടു​നി​ന്ന ജീ​വി​ത യാ​ത്ര​യി​ല്‍ ലോ​ക ക്രൈ​സ്ത​വ​സ​ഭ​ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ച​രി​ത്രം ര​ചി​ച്ച വ​ലി​യ ഇ​ട​യ​ന്‍റെ വി​യോ​ഗം ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 1.15നാ​യി​രു​ന്നു.

You might also like