സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; 52 ദിവസത്തേക്കാണ് നിരോധനം

0

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് (Trawling) നിരോധനം. 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് മത്സ്യബന്ധനം (Fishing) നടത്താൻ സാധിക്കില്ല.

പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. ഇതര സംസ്ഥാന ബോട്ടുകൾ നിരോധനം ആരംഭിക്കും മുൻപ് തീരം വിടണമെന്ന് നിർദേശമുണ്ട്. തീരദേശത്തെ ഡീസൽ ബങ്കുകൾ അടച്ചിടും. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ആഴക്കടൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

You might also like