ചികിൽസയിൽ കഴിയുന്നവർ ഒന്നര ലക്ഷത്തിന് താഴെ; പുതിയ രോഗികൾ 12,885

0 284

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 12,885 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതലാണ്. 15,054 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തി ഉണ്ടായത്. കൂടാതെ 461 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് മരിച്ചത്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,43,21,025 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 3,37,12,794 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ച ആളുകൾ കൂടിയായപ്പോൾ ആകെ മരണസംഖ്യ 4,59,652 ആയി ഉയർന്നു.

You might also like
WP2Social Auto Publish Powered By : XYZScripts.com