സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ കേരളം

0

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് എയിൽ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലാണ് ആദ്യ മത്സരം. വൈകിട്ട് നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. ആറ്‌ തവണ സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരളം ഏഴാം തവണയും കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ ഫുട്ബോൾ ആരാധകർ. മലപ്പുറം കോട്ടപ്പടി മൈതാനത്ത് ഇന്ന് രാവിലെ 9.30 ന് ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും. ആദ്യമത്സരത്തിൽ പഞ്ചാബിനെ ശക്തരായ വെസ്റ്റ് ബംഗാളാണ് എതിരിടുന്നത്. രാത്രി 8 മണിക്കാണ് കേരളം- രാജസ്ഥാൻ പോരാട്ടം. ജിജോ ജോസഫ് നയിക്കുന്ന യുവ നിരയുമായാണ് ഇത്തവണ കേരളം കളിക്കളത്തിലിറങ്ങുന്നത്.

You might also like