സംസ്ഥാന പി.വൈ.പി.എ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇനി നിമിഷങ്ങൾ മാത്രം

0

കുമ്പനാട് : സംസ്ഥാന പി വൈ പി എ കോവിഡ് കാലത്തെ ആത്മീയ- ജീവകാരുണ്യ -സാമൂഹിക പ്രവർത്തനങ്ങൾക്കു ശേഷം വീണ്ടും ജനഹൃദയങ്ങളിലേക്കെത്തുകയാണ്‌.

താലന്ത് പരിശോധനകളിൽ മാത്രം ഒതുങ്ങാതെ യുവജനങ്ങൾക്ക് തങ്ങളുടെ താലന്തുകൾ മിനി സ്‌ക്രീനിൽ അവതരിപ്പിക്കാൻ ഒരു അവസരം ഉണ്ടാക്കുക എന്നുള്ള സ്വപ്ന സാക്ഷാത്കാരത്തിന്‌ ഇന്നു മുതൽ തുടക്കം കുറിക്കുന്നു. യുവജനങ്ങളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഒരു വേദി എന്ന ആശയം ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ മുതൽ ഉണ്ടായിരുന്നു.

സംസ്ഥാന പി വൈ പി എ ഒരുക്കുന്ന Turning Point (വഴിത്തിരിവ്) എന്ന ടി. വി പ്രോഗാം ഇന്ന് വൈകുന്നേരം 7.30ന്‌ ഐപിസി അന്തർദേശീയ ജനറൽ പ്രസിഡന്റ് പാസ്റ്റർ റ്റി. വത്സൻ എബ്രഹാം ഉത്ഘാടനം നിർവഹിക്കുകയും തുടർന്ന് എല്ലാ ഞായറാഴ്ചകളിലും സംപ്രേഷണം ചെയ്യുമെന്ന് പി വൈ പി എ സംസ്താന സെക്രട്ടറി പാസ്റ്റർ ഷിബിൻ സാമുവേൽ അറിയിച്ചു.

ക്രിസ്ത്യൻ എക്സ്പ്രസ്സ്‌ ന്യൂസ്സ്‌ ഫേസ്ബുക്ക്‌ പേജിലും മറ്റ്‌ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിലും തത്സമയം വീക്ഷിക്കാം.

ഈ പ്രോഗ്രാമിൽ പങ്ക് ചേരുവാൻ ദൈവീക താലന്തുകൾ ഉള്ള പി വൈ പി എ യുവജനങ്ങൾക്ക് അവസരമുണ്ട്. താൽപര്യമുള്ളവർ സെന്റർ, മേഖല പി വൈ പി എ പ്രവർത്തകർ വഴി സംസ്ഥാന പി വൈ പി എ ഭാരവാഹികളുമായി ബന്ധപ്പെടുക.

You might also like