ഇന്ത്യയില്‍ നിന്ന് യുഎയിലേക്ക് പറക്കുന്നവര്‍ 6 മണിക്കൂര്‍ മുമ്ബ് എയര്‍പോര്‍ട്ടിലെത്തണം; അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

0

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കു പോകുന്ന യാത്രക്കാര്‍ ആറ് മണിക്കൂര്‍ മുമ്ബ് വിമാനത്താവളത്തിലെത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങള്‍ക്കടക്കം നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യുഎഇ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്കായി ഏയര്‍ ഇന്ത്യ എക്സ്പ്രസ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയത്.

യുഎഇയിലേക്കു പോകുന്നവര്‍ക്ക് വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ഇതിന് വേണ്ടിയാണ് നേരത്തേ എത്താന്‍ ആവശ്യപ്പെടുന്നത്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്ബാണ് കോവിഡ് ടെസ്റ്റ് കൗണ്ടര്‍ തുറക്കുക. പുറപ്പെടുന്നതിന് 2 മണിക്കൂര്‍ മുമ്ബ് കൗണ്ടര്‍ ക്ലോസ് ചെയ്യുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

You might also like