വചനം നിറവേറുന്നു❗️ലോകം വൻ ക്ഷാമത്തിലേക്ക്, അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ ലക്ഷകണക്കിനാളുകൾ പട്ടിണിയാൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ

0
വാഷിംഗ്‌ടൺ: നാം പലരും ഇന്ന് ഞാൻ എന്ന ഭാവത്തോടെ നടക്കുന്നവർ ആണ്. ഞാൻ വലിയവൻ എനിക്ക് എല്ലാം ഉണ്ട്. എന്നെ കവിഞ്ഞ് ആരും ഇല്ല. ഞാൻ ഈ ലോകത്ത് എല്ലാം നേടി എന്ന് അഹങ്കരിക്കുന്ന സുഹൃത്തേ ഒന്ന് ഓർക്കുക, ലോകം മഹാ വിപത്തിലേക്ക് നീങ്ങുകയാണ്. ശാസ്ത്രജ്ഞർ പോലും പകെച്ചു നില്ക്കുന്നു. കോവിഡ് എന്ന മഹാമാരിയാൽ ലക്ഷകണക്കിന് ആളുകളുടെ ജീവൻ ഭൂമിയിൽ നിന്നും മാറ്റപ്പെട്ടു. ഇനി അടുത്തതായി വലിയ ക്ഷാമം ലോകം നേരിടുവാൻ പോകുന്നു..
അടിയന്തിര നടപടി സ്വികരിച്ചില്ലെങ്കിൽ ലോകത്ത് പട്ടിണിമൂലം ലക്ഷക്കണക്കിന് ആളുകൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ
അടിയന്തിര നടപടി സ്വികരിച്ചില്ലെങ്കിൽ ലോകത്ത് പട്ടിണിമൂലം ലക്ഷക്കണക്കിന് ആളുകൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണി മൂലം മരിക്കുന്നതായും കോവിഡ് -19 പാൻഡെമിക്, കാലാവസ്ഥാ വ്യതിയാനം ഭീഷണി വർദ്ധിപ്പിക്കുന്നതായും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
“അടിയന്തര നടപടികളില്ലാതെ, ദശലക്ഷക്കണക്കിന് ആളുകൾ കടുത്ത പട്ടിണിയുടെയും മരണത്തിൻറെയും വക്കിലെത്തും,” ഭക്ഷണവും സുരക്ഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു യോഗത്തിൽ ഗുട്ടെറസ് സുരക്ഷാ സമിതിയെ അറിയിച്ചു.
മൂന്ന് ഡസനിലധികം രാജ്യങ്ങളിലെ 30 ദശലക്ഷത്തിലധികം ആളുകൾ ക്ഷാമത്തിൽ നിന്ന് ഒരു പടി മാത്രം അകലെയാണെന്ന് ഗുട്ടെറസ് പറഞ്ഞു.
കോവിഡ് പകർച്ചവ്യാധിയുമായി ലോകം ഇടപെടുമ്പോൾ, പട്ടിണി പാൻഡെമിക്കിന്റെ വക്കിലാണെന്നും അടിയന്തര നടപടി ലഭിച്ചില്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ വേദപുസ്തക അനുപാതത്തിൽ ഒന്നിലധികം ക്ഷാമങ്ങൾക്ക് ഇടയാക്കുമെന്നും ഏപ്രിലിൽ യുഎൻ സുരക്ഷാ സമിതിക്ക് മുന്നറിയിപ്പുമായി WFP യും പറഞ്ഞിരുന്നു.
2020 ൽ ഇത് ഒഴിവാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു … കാരണം ലോക നേതാക്കൾ പണം, ഉത്തേജക പാക്കേജുകൾ, കടം മാറ്റിവയ്ക്കൽ എന്നിവയിലൂടെ പ്രതികരിച്ചു, അദ്ദേഹം പറഞ്ഞു.
ഇപ്പോൾ, ബിയസ്ലി പറയുന്നു, COVID-19 വീണ്ടും ഉയരുകയാണ്, പ്രത്യേകിച്ചും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ സമ്പദ്‌വ്യവസ്ഥ തകർച്ച തുടരുകയാണ്, കൂടാതെ ലോക്ക്ഡൗണുകളുടെയും അടച്ചുപൂട്ടലിന്റെയും മറ്റൊരു തരംഗമുണ്ട്.
കൂടപ്പിറപ്പേ.., ലോകത്ത് നാം നേടിയത് എല്ലാം മായ മായ എന്ന് ബൈബിൾ വിളിച്ചു പറയുന്നു. എന്നാൽ ഇന്ന് എല്ലാവരും ഈ ലോകത്തിന്റെ മോഹങ്ങളിൽ വീണു പോയി. സുഹൃത്തേ ഒരു പനി മതി താങ്കൾ ഈ ലോകത്ത് നേടിയത് എല്ലാം നശിച്ചു പോകുവാൻ. ആകയാൽ ദൈവ കല്പനക്ക് കീഴ്പെട്ട ഒരു വിശുദ്ധ ജീവിതത്തിനായി നമുക്ക് നമ്മെ തന്നെ ഒന്ന് സമർപ്പിക്കാം. ഈ ലോകത്ത് അല്ല, നമ്മുടെ കർത്താവിന്റെ രാജ്യത്ത് നമ്മുടെ വാഗ്ദത്ത നാട്ടിൽ നമുക്ക് നമ്മുടെ സമ്പാദ്യം സ്വരൂപിക്കാം . ആകയാൽ ബൈബിൾ വായിച്ച് ദൈവ കല്പനക്ക് കീഴ്പെട്ട് ഒരു വിശുദ്ധ ജീവിതത്തിനായി നമുക്ക് നമ്മെ തന്നെ ഒന്ന് സമർപ്പിക്കാം
ഏതു മനുഷ്യനെയും ദൈവത്തിൽ നിന്നും അകറ്റുന്നത് പാപമാണ്. ആ പാപത്തിൽ നിന്നും വിടുവിപ്പാനാണ് ക്രിസ്തു ഈ ഭൂമിയിൽ വന്നത്.
ആകയാൽ സ്വർഗം ഉണ്ട് നരകവും ഉണ്ട്. ഇതു ദൈവം തന്നെ നിയമിച്ചിരിക്കുന്നു
കർത്താവു ഒരിക്കൽ പറഞ്ഞു എന്നോട് അടുത്താൽ ഞാനും നിങ്ങളോടു അടുത്ത് വരും. ദൈവം സ്നേഹമാണ്,ശരിയാണ്. എന്നാൽ ദൈവത്തെ യഥാർത്ഥമായി അറിഞ്ഞവന് മാത്രമേ സ്വർഗ്ഗരാജ്യത്തിൽ കടപ്പാൻ സാധിക്കു.
വചനം അനുസരിക്കാത്തവരും ജീവന്റെ പുസ്തകത്തിൽ പേരില്ലാതെ ഏവനും തീപ്പൊയ്കയിൽ തള്ളിയിടപെടും(വെളിപ്പാട് 20:15 വായിക്കുക ) ദൈവത്തെ അറിഞ്ഞതുകൊണ്ട് സ്വർഗ്ഗരാജ്യം ലഭിക്കണം എന്നില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ ക്രിസ്തുവിനായി ജീവിക്കുക. ഒരു പാപിക്കും സ്വർഗ്ഗരാജ്യത്തിൽ കടപ്പാൻ കഴിയില്ല. കാരണം, ദൈവം പരിശുദ്ധനാണ്.
(വെളിപ്പാട് 21:8 പറയുന്നു : എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർനടപ്പുകാർ, ശുദ്രക്കാർ, ബിംബാരാധികൾ, എന്നിവയ്ക്കും ഭോഷ്കു പറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പോയികയിലത്രേ)
പാപം നിമിത്തമായി നരകത്തിലേക് പോകുന്ന ജനത്തെ രക്ഷിപ്പാനാണ് കർത്താവു ഈ ഭൂമിയിൽ വന്നത്.
ഇന്നു ഏതു മനുഷ്യനും കർത്താവിന്റെ അടുക്കൽ ചെന്നാൽ അവനു പാപമോചനം ഉണ്ട്.
യേശുക്രിസ്തു സകല പാപങ്ങളെയും പൊക്കി ശുദ്ധികരിക്കുന്നു..
കർത്താവു ഒരിക്കൽ ഇപ്രകാരം ചോദിച്ചു : നിങ്ങൾ കർത്താവെ കർത്താവെ എന്നു വിളിക്കുകയും ഞാൻ പറയുന്നതു ചെയ്യ്യാതിരിക്കുകയും ചെയ്യ്യുന്നതു എന്ത്?
ദൈവത്തെ അറിഞ്ഞതുകൊണ്ടായില്ല… അവന്റെ കല്പനകളെ അനുസരിച്ചു ദൈവ ഹിതത്തിനൊത്തവണ്ണം ജീവിക്കുക
ദൈവം സ്നേഹം മാത്രമല്ല സഹോദര… അവൻ നീതിയുള്ള ന്യായാധിപതിയും കൂടിയാണ്. അവൻ അന്ത്യനാളിൽ സകല ജനത്തെയും അവനവന്റെ പ്രവർത്തികൾക്ക് തക്കവണ്ണം ന്യായം വിധിക്കും
You might also like