പാകിസ്താനില്‍ നിര്‍ബന്ധിത മതംമാറ്റം നിത്യസംഭവമെന്ന് ഇന്ത്യ യുഎന്‍ കൗണ്‍സിലില്‍

0 244

 

ന്യൂഡൽഹി: പാകിസ്താനിൽ നിർബന്ധിത മതംമാറ്റം നടക്കുന്നുവെന്ന റിപ്പോർട്ടുകളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. മത ന്യൂനപക്ഷങ്ങൾക്ക് നേകെയുള്ള ആക്രമണങ്ങളും നിർബന്ധിത മതംമാറ്റവും ഗൗരവകരമായി പരിശോധിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ ആവശ്യപ്പെട്ടു.

നിർബന്ധിത മതപരിവർത്തനം പാകിസ്താനിൽ നിത്യവുമുള്ള പ്രതിഭാസമാണ്. മതന്യൂനപക്ഷങ്ങളിൽ ഉൾപ്പെടുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി മതംമാറ്റി വിവാഹം ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പെൺകുട്ടികളാണ് ഓരോവർഷവും ഇത്തരത്തിൽ നിർബന്ധിത മതംമാറ്റത്തിനും ആക്രണങ്ങൾക്കും ഇരയാവുന്നത്. പാക് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഇന്ത്യൻ നയതന്ത്രപ്രതിനിധി പവൻ ബാധേ മനുഷ്യാവകാശ കമ്മീഷനെ ധരിപ്പിച്ചു.

You might also like
WP2Social Auto Publish Powered By : XYZScripts.com