കോവിഡ് ദുരിതമനുഭവിക്കുന്ന ദൈവദാസന്മാരെ ചേർത്തുപിടിച്ചു യു.പി.എഫ് കുവൈറ്റ്

0

കുവൈറ്റ് : കേരളത്തിൽ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന 90 ദൈവദാസൻമാർക്ക് സാമ്പത്തിക സഹായം നൽകുവാൻ വേണ്ട പ്രവർത്തനങ്ങൾ യു.പി.എഫ് കുവൈറ്റ് ആരംഭിച്ചു. ഒന്നാം ഘട്ട സഹായം എന്ന നിലയിലാണ് ഈ പ്രവർത്തനങ്ങളുടെ തുടക്കം.

കൊറോണയുടെ ആദ്യ ഘട്ടത്തിൽ കുവൈറ്റിലുള്ള സഭാവിശ്വാസികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയുകയും നാട്ടിലേക്ക് പോകുവാനായി ചാർട്ടേർഡ് ഫ്ലൈറ്റ് സൗകര്യം ഒരുക്കുകയും ചെയ്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ കുവൈറ്റിലെ പെന്തക്കോസ്തു സഭകളുടെ കൂട്ടായ്മയാണ് യു.പി.എഫ് കുവൈറ്റ്.

You might also like