അമേരിക്കയിലെ ഹവായിയില്‍ ചരക്ക് വിമാനം വെള്ളത്തില്‍ ഇടിച്ചിറക്കി.

0

വാഷിങ്​ടണ്‍ : അമേരിക്കയിലെ ഹവായിയില്‍ ചരക്ക് വിമാനം വെള്ളത്തില്‍ ഇടിച്ചിറക്കി. ഹൊണോലുലുവിലെ​ ഡാനിയല്‍ കെ. ഇനോയ്​ വിമാനത്താവളത്തില്‍നിന്ന്​ മാവുയി ദ്വീപിലേക്ക്​ പറന്നുയര്‍ന്ന പ്പോഴായിരുന്നു വിമാനം ഇടിച്ചിറക്കേണ്ടിവന്നത്​. അപകടത്തില്‍ വൈമാനികര്‍ ഇരുവരും രക്ഷപ്പെട്ടു. അപകട സമയം ഒരാള്‍ വിമാനത്തിന്റെ വാല്‍ഭാഗത്ത്​ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നുവെന്ന്​ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു .

തലക്ക് പരിക്കേറ്റ്​ ഗുരുതരാവസ്​ഥയിലുള്ള അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാമത്തെ വൈമാനിക​ന്റെ പരിക്കും സാരമുള്ളതാണ്​.പറന്നുയര്‍ന്ന ഉടന്‍ ഒരു എഞ്ചിന്​ തകരാര്‍​ സംഭവിച്ചതായി കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചിരുന്നു. രണ്ടാമത്തെ എഞ്ചിനും ചൂടുപിടിക്കുകയാണെന്നും വിമാനം ദുരന്തത്തില്‍ പെടുമെന്നും ഇവര്‍ അറിയിച്ച്‌​ തൊട്ടുപിന്നാലെയാണ്​ വെള്ളത്തിലേക്ക്​ ഇടിച്ചിറക്കേണ്ടി വന്നത് .

You might also like