രണ്ട് തവണ വാക്നിന്‍ നല്‍കി: ആലപ്പുഴയില്‍ കോവിഡ് വാക്സിന്‍ നല്‍കിയതില്‍ ഗുരുതര വീഴ്ച്ച

0

ആലപ്പുഴയിൽ 65 വയസുകാരന് കോവിഡ് വാക്സിൻ നൽകിയതിൽ വീഴ്ച്ച. രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ എടുക്കാൻ എത്തിയ ആൾക്ക് രണ്ടു തവണ കുത്തിവെപ്പ് നൽകി. കരുവാറ്റ ഇടയിലിൽ പറമ്പിൽ ഭാസ്കരനാണ് രണ്ട് തവണ വാക്സിൻ നൽകിയത്. കരുവാറ്റ പി.എച്ച്.സിയിലാണ് സംഭവം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസ്കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെ മുകളിലത്തെ നിലയിൽ നിന്നും വാക്സിൻ എടുത്ത് ഇറങ്ങി വരവെ ഭാസ്കരനെ വീണ്ടും വാക്സിൻ എടുക്കാനാണെന്ന് പറഞ്ഞ് താഴെയുള്ളവർ കൂട്ടികൊണ്ടുപോവുകയായിരുന്നെന്ന് മകൾ പറഞ്ഞു. രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നതിനെ കുറിച്ച് അച്ഛന് അറിയില്ലായിരുന്നു. താൻ വാക്സിൻ എടുത്ത് പുറത്തിറങ്ങിയപ്പോൾ അച്ഛൻ വന്ന് രണ്ടാമത്തെ തവണ എടുക്കുന്നില്ലേ എന്നും, എനിക്ക് രണ്ട് തവണ കുത്തിവെപ്പ് എടുത്തെന്നും പറയുമ്പോഴാണ് സംഭവം അറിയുന്നതെന്ന് മകൾ പറഞ്ഞു.

തുടർന്ന് മെഡിക്കൽ ഓഫീസറെ അറിയിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഭാസ്കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ആശുപത്രിയുടെ ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗിക വിശദീകരണം വന്നിട്ടില്ല. വാക്സിൻ എടുത്തതിലെ ​ഗുരുതര വീഴ്ച്ചയെ കുറിച്ച് മുഖ്യമന്ത്രിക്കും ആരോ​ഗ്യമന്ത്രിക്കും പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.

You might also like