സൗജന്യ കോവിഡ് വാക്‌സിൻ 500 രൂപയ്ക്ക് മറിച്ചുവിട്ടു, ഡോക്ടറുൾപ്പെടെ 3 പേർ അറസ്റ്റിൽ

0 257

 

ബംഗളുരു: സൗജന്യ കോവിഡ് വാക്‌സിൻ 500 രൂപയ്ക്ക് മറിച്ചുവിട്ടു, ഡോക്ടറുൾപ്പെടെ 3 പേർ അറസ്റ്റിൽ; വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുകളുടെ വിതരണവും തുടരുകയായിരുന്നു

ർണാടകത്തില്‍ കൊവിഡ് വാക്സിന്‍ മറിച്ചുവിറ്റ ഡോക്ടറുൾപ്പെടെ മൂന്നുപേർ ബെംഗളൂരു പൊലീസിന്‍റെ പിടിയില്‍. പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ സൗജന്യ വിതരണത്തിനെത്തിച്ച വാക്സിന്‍ 500 രൂപയ്ക്കാണ് ഇവർ മറിച്ചു വിറ്റിരുന്നത്. വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുകളുടെ വിതരണവും, കരിഞ്ചന്തയിലെ കൊവിഡ് മരുന്നു വില്‍പനയും നഗരത്തില്‍ തുടരുകയാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മഞ്ജുനാഥ് പിഎച്ച്സിയിസെ ഡോ. പുഷ്പിത എന്ന മെഡിക്കൽ ഓഫീസറും അവരുടെ സഹായിയായ പ്രേമ, ഇവരെ സഹാചിച്ച വീട്ടമ്മ എന്നിവരാണ് പിടിയിലിയത്. ഒരു ഡോസ് കോവിഷീൽഡ് വാക്സീനാണ് ഇവർ 500 രൂപ ഈടാക്കിയത്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന വാക്സീൻ കടത്തി പ്രേമയുടെ വീട്ടിൽ വച്ച് ജനങ്ങൾക്ക് ഇവർ കുത്തിവച്ച് വരികയായിരുന്നു.

അർഹതപ്പെട്ട പൊതുജനങ്ങൾക്ക് സൗജന്യമായി കുത്തിവയ്ക്കാൻ നൽകിയ വാക്സീനാണ് ഇവർ കടത്തിക്കൊണ്ടുപോയി മറിച്ചു വിറ്റത്. ഇതിന് ദൃക്സാക്ഷിയായ ാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എല്ലാദിവസവും 4 മണിക്കാണ് പ്രേമയുടെ വീട്ടിൽ വച്ച് വാക്സിനേഷൻ നടന്നിരുന്നതെന്നും പൊലീസ് പറയുന്നു.

You might also like
WP2Social Auto Publish Powered By : XYZScripts.com