ബഹ്റൈനില്‍ കോവിഡ് വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യണ്‍ കവിഞ്ഞു

0

ബഹ്റൈനില്‍ കോവിഡ് വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യണ്‍ കവിഞ്ഞു.ഏഴ് മാസമായി തുടരുന്ന വാക്സിനേഷന്‍ കാമ്ബയിനിലൂടെ രാജ്യത്തെ ജനസംഖ്യയില്‍ വാക്സിനേഷന് അര്‍ഹരായവരില്‍ 80 ശതമാനം പേരും കോവിഡ് പ്രതിരോധ കുത്തിവെപ്പിന്‍റെ രണ്ട് ഡോസുകള്‍ നല്‍കിയാണ് ബഹ്റൈന്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത് . ദശലക്ഷം പേര്‍ രണ്ട് ഡോസ് സ്വീകരിച്ച രാജ്യത്ത് തുടര്‍ഘട്ടത്തില്‍ അര്‍ഹരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന പദ്ധതിയും ഊര്‍ജിതമാണ്.

കോവിഡ് പ്രതിരോധ വാക്സിനുകള്‍ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും സൗജന്യമായി നല്‍കിയും ലോകത്തെ പ്രമുഖ വാക്സിനുകള്‍ സുതാര്യമായി ലഭ്യമാക്കിയുമാണ് രാജ്യത്തെ വാക്സിന്‍ കാമ്ബയിന്‍ പുരോഗമിക്കുന്നത്.

You might also like