വാക്സിന്‍ പങ്കുവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാത്ത കൊവിഡ് 19 വാക്സിന്‍റെ 75 ശതമാനം പങ്കിടാനൊരുങ്ങി അമേരിക്ക.

0 145

വാക്സിന്‍ പങ്കുവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാത്ത കൊവിഡ് 19 വാക്സിന്‍റെ 75 ശതമാനം പങ്കിടാനൊരുങ്ങി അമേരിക്ക. വാക്സിന് വേണ്ടി പല രാജ്യങ്ങളുടേയും അഭ്യര്‍ത്ഥനയ്ക്കിടയിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനമെത്തുന്നത്. 25 മില്യണ്‍ ഡോസ് മരുന്ന് ലോകത്തിന് പങ്കുവയ്ക്കാനാണ് നീക്കം. ജൂണ്‍ അവസാനത്തോടെ 80 മില്യണ്‍ ഡോസ് മരുന്നെത്തിക്കാനാണ് നീക്കം. 25ശതമാനം ഡോസുകള്‍ അവശ്യഘട്ടങ്ങളിലേക്കും രാജ്യത്തിന്‍റെ സഖ്യകക്ഷികള്‍ക്കുമായി നീക്കി വയ്ക്കുമെന്നും യുഎസ് വ്യക്തമാക്കി. മെക്സിക്കോ, കാനഡ, റിപ്പബ്ലിക് ഓഫ് കൊറിയ,വെസ്റ്റ് ബാങ്ക്, ഗാസ, ഇന്ത്യ, ഉക്രൈന്‍, കൊസോവോ, ഹെയ്തി, ജോര്‍ജ്ജിയ, ഈജിപ്ത്, ജോര്‍ദ്ദാന്‍, ഇറാഖ്, യെമന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കും അമേരിക്കയിലെ ഫ്രണ്ട്ലൈന്‍ ജീവനക്കാര്‍ക്കുമാകും ഇത് വിതരണം ചെയ്യുക. ലോകത്തെവിടെ മഹാമാരി പുറപ്പെട്ടാലും അമേരിക്കയിലെ ജനങ്ങള്‍ അതിനോട് ദുര്‍ബലരാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളും അങ്ങനെ തന്നെയാണെന്ന് കരുതുന്നത്. അതിനാലാണ് അന്തര്‍ദേശീയ തലത്തില്‍ വാക്സിന്‍ വിതരണത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതെന്നാണ് ബൈഡന്‍ വിശദമാക്കി. 7 മില്യണ്‍ വാക്സിനാണ് ഇത്തരത്തില്‍ ഏഷ്യയ്ക്ക് ലഭ്യമാകുക.

You might also like
WP2Social Auto Publish Powered By : XYZScripts.com