കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് പി.സി.ആർ ടെസ്റ്റിന് 1200 രൂപയാക്കി കുറച്ചു

0

കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് പി.സി.ആർ ടെസ്റ്റിന് ഈടാക്കുന്ന നിരക്ക് കുറച്ചു. 1200 രൂപയായാണ് നിരക്ക് കുറച്ചത്. നേരത്തെ 2,490 രൂപയായിരുന്നു നിരക്ക്. ഇന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും. മുഖ്യമന്ത്രി യു.എ.ഇയിലെത്തിയപ്പോൾ അദ്ദേഹത്തിന് മുന്നിലെത്തിയ പ്രധാന പരാതികളിലൊന്ന് റാപ്പിഡ് പി.സി.ആർ ടെസ്റ്റിന്റെ ഉയർന്ന നിരക്ക്. നാട്ടിലെത്തിയ മുഖ്യമന്ത്രി വിമാനത്താവള അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നിരക്ക് കുറക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. പുതിയ ടൂൾ കിറ്റ് എത്തുന്നതോടെ റാപ്പിഡ് പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് 800 രൂപയായി കുറയുമെന്നും സൂചനയുണ്ട്.

You might also like