വിപ്ലകരമായ തീരുമാനത്തിലൂടെ വെണ്മണി സെഹിയോൻ മാർത്തോമ്മാചർച്ച് .

0

വെണ്മണി : കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വെണ്മണി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ പുതുപുരയ്ക്കൽ ശാമുവേലിന് കോവിഡ് സ്ഥിതീകരിക്കുകയും തുടർന്ന് മരണപ്പെടുകയായിരുന്നു.


അപ്രതീക്ഷിതമായ കോവിഡ് മരണത്തിൽ പകച്ചുപോയ കുടുംബത്തിന് മൃതശരീരം എങ്ങനെ, എവിടെ സംസ്കരിക്കണമെന്നറിയാതെ വിഷമിച്ചപ്പോഴാണ് പള്ളി ഇടവക ഭാരവാഹികൾ അടിയന്തിരമായി കമ്മറ്റി കൂടുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളി സെമിത്തേരിയിൽ ദഹിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.


ദുരന്തമുഖത്ത് പകച്ചു നിൽക്കാതെ തക്ക സമയത്ത് കരുത്തുറ്റ തീരുമാനമെടുത്ത്,
പ്രത്യേകിച്ച് പി പി ഇ കിറ്റുകൾ ധരിച്ച് സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയായിരുന്നു പള്ളി വികാരിമാരും വെണ്മണി സെഹിയോൻ മാർത്തോമ്മാ ചർച്ച് ഭാരവാഹികളും.

You might also like