മെൽബണിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

0

വിക്റ്റോറിയ കൊവിഡ് ബാധയിൽ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും വൈറസ്ബാധ പൊട്ടിപ്പുറപ്പെട്ടത്.

സിഡ്‌നിയിൽ പടരുന്ന ഡെൽറ്റ വേരിയന്റ് ആണ് വിക്ടോറിയയിലെ ആശങ്ക പടർത്തിയിരിക്കുന്നത്. ഇന്ന്  18 പേർക്കാണ് വിക്റ്റോറിയയിൽ കൊവിഡ്‌ സ്ഥിരീകരിച്ചിരിക്കുന്നത്.

സഹചര്യത്തിലാണ്‌ വ്യാഴാഴ്‌ച (ഇന്ന്) അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ലോക്ക്ഡൗൺപ്രഖ്യാപിച്ചത്‌. ചൊവ്വാഴ്ച അർദ്ധരാത്രി വരെ അഞ്ജ്‌ ദിവസം  ലോക്ക്ഡൗൺ തുടരും. കൊവിഡ്‌ കാലത്തെ അഞ്ചാമത്തെ ലോക്ക്ഡൗൺ ആണ്‌ ഇന്ന് പ്രക്യാപിച്ചത്‌.

ലോക്ക്ഡൗൺ സാഹചര്യത്തിൽ അഞ്ച് കാരണങ്ങൾക്ക്‌ മാത്രമേ പുറത്തിറങ്ങാൻ കഴിയുകയുള്ളൂ.

ആവശ്യസാധനങ്ങൾ വാങ്ങാൻ, വ്യായാമത്തിന്, ആരോഗ്യ സംരക്ഷണത്തിന്, ശുശ്രൂഷ ആവശ്യമായവർക്ക് നൽകാൻവാക്‌സിനേഷന് തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമേ വീട് വിട്ട് പുറത്തിറങ്ങാവു എന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പ്രസ്താവിച്ചു.

മാത്രമല്ല, അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ

ബുധനാഴ്ച വൈകിട്ടോടെ എട്ട് പുതിയ കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്ത് ബുധനാഴ്ച അർദ്ധരാത്രി മുതൽ ഇൻഡോർ മേഖലയിൽ മാസ്ക് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

രോഗബാധിതർ സന്ദർശിച്ച 75 സ്ഥലങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് പുറത്തുവിട്ടു.

വ്യാഴാഴ്ച സ്ഥിരീകരിച്ച പുതിയ കേസുകളിൽ രണ്ടെണ്ണം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ചവരാണ്ഇതിൽഒരാൾ 20 വയസിന് മേൽ പ്രായമുള്ളയാളാണ്.

കഴിഞ്ഞ ലോക്ക്ഡൗണിൽ ധനസഹായം ലഭ്യമായവർക്ക് ഇത്തവണയും ആനുകൂല്യം ലഭിക്കുമെന്ന് പ്രീമിയർഅറിയിച്ചു

വിക്ടോറിയയിൽ കൊവിഡ് ബാധ കൂടുന്നതിനെത്തുടർന്ന് മറ്റ് സംസ്ഥാനങ്ങൾ വിക്ടോറിയയുമായി അതിർത്തിനിയന്ത്രണങ്ങളും പ്രഖ്യാപിച്ചു.  

You might also like