സ്ത്രീകളും കുട്ടികളും ഇരകളായി വരുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണം; പോലീസ് മേധാവി അനില്‍കാന്ത്

0

തിരുവനന്തപുരം: സ്ത്രീകളും കുട്ടികളും ഇരകളായി വരുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശിച്ചു. പത്തനംതിട്ടയില്‍ സ്ത്രീകളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ജില്ലയില്‍ പിങ്ക് പട്രോള്‍, പിങ്ക് ബൈക്ക് പട്രോള്‍ എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഡിജിപി നിര്‍ദ്ദേശിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം സ്ത്രീകളുടെ പരാതികള്‍ നേരിട്ട് കേട്ടു. 15 സ്ത്രീകളാണ് പരാതികള്‍ നല്‍കാന്‍ എത്തിയത്.

You might also like