ഇന്ത്യൻ വംശജ ഉൾപ്പെടുന്ന വെർജിൻ ഗലാക്റ്റിക്കിന്റെ ബഹിരാകാശ യാത്ര ആരംഭിച്ചു

0

ന്യൂയോർക്ക്∙ വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസനുൾപ്പെടുന്ന ആറംഗം സംഘം ബഹിരാകാശത്തേക്ക് യാത്ര പുറപ്പെട്ടു. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ഇന്ത്യൻ വനിത ശിരിഷ ബാൻഡ്‌ല ഉൾപ്പെടുന്ന സംഘം യാത്ര തിരിച്ചത്. ഇന്ത്യൻ സമയം 6.30ന് തുടങ്ങേണ്ട യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വൈകിയത്.

കാലാവസ്ഥ മാറ്റം ഫ്ലൈറ്റിന്റെ തയാറെടുപ്പുകൾ തുടങ്ങുന്നത് ദീർഘിപ്പിച്ചു, പക്ഷേ പുതിയതായി നിശ്ചയിച്ച സമയത്ത് പറക്കാനുള്ള ശ്രമത്തിലാണെന്നു വെർജിൻ ഗലാക്റ്റിക് ട്വീറ്റ് ചെയ്തിരുന്നു.

You might also like