ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന തെ​ന്മ​ല ഡാം ​സ​ന്ദ​ര്‍​ശി​ച്ചു

0

പു​ന​ലൂ​ര്‍: ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ കേ​ര​ള സം​ഘം തെ​ന്മ​ല ഡാം ​സ​ന്ദ​ര്‍​ശി​ച്ചു. ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ഉ​ള്‍​പ്പെ​ടെ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​േ​മ്ബാ​ള്‍ ഡാം ​ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ വേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ വി​ല​യി​രു​ത്താ​നാ​ണ് സം​ഘം എ​ത്തി​യ​ത്.

അ​ടു​ത്തി​ടെ ഡാ​മി​െന്‍റ അ​നു​ബ​ന്ധ​മാ​യ ക​ല്ല​ട​യാ​റ്റി​ലെ ആ​യി​ര​െ​ന​ല്ലൂ​ര്‍ ക​ട​വി​ല്‍ യു​വാ​വ് മു​ങ്ങി മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത് ഈ ​സം​ഘ​മാ​ണ്. ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മ്ബോ​ള്‍ സം​ഘ​ത്തി​ന് എ​ത്ര​യും വേ​ഗം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ വേ​ണ്ട മു​ന്നൊ​രു​ക്ക​ത്തി​െന്‍റ കൂ​ടി ഭാ​ഗ​മാ​യാ​ണ് സം​ഘ​മെ​ത്തി​യ​ത്.

ഡാം ​കാ​ച്മെന്‍റ് ഏ​രി​യാ​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍, ജ​ല​നി​ര​പ്പ്, ഡാം ​പ​രി​സ​ര​ത്തെ കു​ടും​ബ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും കെ.​ഐ.​പി അ​ധി​കൃ​ത​രി​ല്‍​നി​ന്ന്​ സം​ഘം ശേ​ഖ​രി​ച്ചു. ദു​ര​ന്തം ഒ​ഴി​വാ​ക്കു​ന്ന​തി​ന് നി​ല​വി​ല്‍ ഡാ​മി​ലെ സ്വീ​ക​രി​ച്ചി​ട്ടു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്‍ സം​ഘം സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ഡാ​മി​ലെ ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്ന് ഉ​യ​ര്‍​ന്ന്​ ഡാം ​ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന്​ ക​ല്ല​ട​യാ​റ്റി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഒ​രു​മാ​സ​മാ​യി ജ​ല​ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​തി​നാ​യി ഷ​ട്ട​റു​ക​ള്‍ 30 സെ.​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

You might also like