വിസ്‌മയയുടെ മരണം: കിരണിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു

0

ശാസ്‌താംകോട്ട: വിസ്‌മയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഭര്‍ത്താവ്‌ കിരണ്‍കുമാറിനെ കോടതി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. അന്വേഷണം തുടരുന്നതിനായി പൊലീസ്‌ ഏഴ്‌ ദിവസത്തെ കസ്റ്റഡിയാണ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ ശാസ്‌താംകോട്ട കോടതി മൂന്ന്‌ ദിവസം അനുവദിച്ചു.

രാവിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ശാസ്‌താംകോട്ട ഡിവൈഎസ്‌പി ഓഫീസിലേക്ക്‌ കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്‌.ഗാര്‍ഹിക-സ്‌ത്രീധന പീഡന വകുപ്പുകളാണ്‌ പ്രതിക്കെതിരെ ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്‌. കൂടുതല്‍ വകുപ്പുകള്‍ ചുമത്തേണ്ടതുണ്ടോയെന്ന കാര്യം ചോദ്യം ചെയ്യലിന്‌ ശേഷമേ വ്യക്തമാകൂ.കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ വിസ്‌മയയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നുണ്ട്‌.

You might also like