പ്രതിപക്ഷ നേതാവ് ഇന്ന് വിസ്മയയുടെ വീട്ടിലെത്തും; കിരണിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകിയേക്കും

0 141

കൊല്ലം: കൊല്ലം വിസ്മയ കേസിൽ പ്രതി കിരൺകുമാറിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകിയേക്കും. ശാസ്താംകോട്ട കോടതിയിലാവും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. വിസ്മയയുടെ സുഹൃത്തുക്കളുടെ മൊഴിയെടുപ്പും ഇന്ന് തുടങ്ങും.

വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറും ബന്ധുക്കളും നടത്തിയ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കാൻ അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്. അതേസമയം വിസ്മയയുടെ നിലമേലിലെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

You might also like
WP2Social Auto Publish Powered By : XYZScripts.com