താപനില കുതിച്ചുയരുന്ന തുര്‍ക്കിയില്‍ ശക്തമായ കാട്ടുതീ പടരുന്നു: ഖത്തറിന്റെ രക്ഷാസംഘം പുറപ്പെട്ടു

0

താപനില കുതിച്ചുയരുന്ന തുര്‍ക്കിയില്‍ ശക്തമായ കാട്ടുതീ പടരുന്നു.ഇതേതുടര്‍ന്ന് തുര്‍ക്കിയിലേക്ക്​ ഖത്തറിന്റെ രക്ഷാസംഘം പുറപ്പെട്ടു . അമീര്‍ ശൈഖ്​ തമീം ബിന്‍ ഹമദ്​ ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ആഭ്യന്തര സു​രക്ഷ വിഭാഗമായ ലഖ്​വിയയുടെ പ്രത്യേക സേന ഞായറാഴ്​ച തുര്‍ക്കിയിലേക്ക്​ യാത്രതിരിച്ചു.

അഗ്​നിരക്ഷാ സംവിധാനങ്ങള്‍, വാഹനങ്ങള്‍, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവയും സംഘത്തോടൊപ്പമുണ്ട്​. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിന്‍ ഖലീഫ ബിന്‍ അബ്​ദുല്‍ അസീസ്​ ആല്‍ഥാനിയും തുര്‍ക്കി ​ആഭ്യന്തരമന്ത്രി സുലൈമാന്‍ സൊയ്​ലുവുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ്​ അമീറി​െന്‍റ തീരുമാനം അറിയിച്ചത്​.

You might also like