കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ പോലീസിനെ അറിയിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍

0

കൊല്ലം: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. 19 വാര്‍ഡുകളെ മൂന്നു സോണുകളായി തിരിച്ച്‌ രൂപീകരിച്ച കൂട്ടായ്മയില്‍ മൂന്നു പൊലീസുകാരുടെ സേവനം ലഭ്യമാക്കിയതായി സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു.

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ വാര്‍ഡ്തല സമിതികള്‍ക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താം. പഞ്ചായത്തില്‍ 332 രോഗികള്‍ ആണ് ഉള്ളത്. ഡി.സി.സിയില്‍ 33 പേരുണ്ട്.

പരവൂര്‍ നഗരസഭയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നത് തടയുന്നതിന് ഹെല്‍ത്ത് സ്‌ക്വാഡിന്റെ പരിശോധനകള് ‍ കര് ‍ ശനമാക്കിയതായി സെക്രട്ടറി എന് ‍ .കെ.വൃജ അറിയിച്ചു. മാര്‍ക്കറ്റുകള്‍, പൊതു ഇടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

You might also like