പാകിസ്ഥാനില്‍ ദുരിതം വിതച്ച്‌ കാറ്റും പേമാരിയും; പത്തിലേറെ മരണം

0

ലഹോ‌ര്‍: കനത്ത മഴയിലും കാറ്റത്തും പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലായി പത്തിലേറെ പേര്‍ മരണമടഞ്ഞു. ഖൈബര്‍‌ പഖ്തുംഖ്വാ പ്രദേശത്ത് അഞ്ച് പേരും, ബലൂചിസ്ഥാന്‍ മേഖലയില്‍ മൂന്ന് പേരും പഞ്ചാബില്‍ രണ്ട് പേരും മരണമടഞ്ഞു.

ഖൈബര്‍‌ പഖ്തുംഖ്വാ പ്രദേശത്തെ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ വിവരം അനുസരിച്ച്‌ മേഖലയില്‍ അഞ്ച് പേര്‍ മരണമടയുകയും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ നാലു പേര്‍ മന്‍സെഹ്റയിലും ഒരാള്‍ തൊര്‍ഗാര്‍ പ്രദേശത്തു നിന്നുമുള്ളതാണ്.

അതേസമയം ബലൂചിസ്ഥാനില്‍ ഒരു വനിത അടക്കം മൂന്ന് പേര്‍ ഇടിമിന്നലേറ്റു മരിച്ചു. ശക്തമായ മഴയില്‍ സമീപത്തെ നദികളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ബലൂചിസ്ഥാനിലെ ബര്‍ഖാന്‍ മേഖലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ആശയവിനിമയോപാധികളെല്ലാം തകര്‍ന്ന ഇവിടെയുള്ള ജനങ്ങള്‍ക്ക് പുറം ലേകവുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങള്‍ എല്ലാം തകര്‍ന്ന അവസ്ഥയിലാണ്. ഫൈസലാബാദിലെ ഫാക്ടറിയുടെ തകര്‍ന്ന മതിലിന് അടിയില്‍പ്പെട്ട രണ്ട് ബൈക്ക് യാത്രക്കാര്‍ മരണമടഞ്ഞു.

You might also like