സ്റ്റാർട്ട് മെനു മധ്യഭാഗത്ത്, പിസിയിൽ ആൻഡ്രോയ്ഡ് ആപ്പുകൾ; ഏറെ മാറ്റങ്ങളുമായി വിൻഡോസ് 11 വരുന്നു

0

 

ദില്ലി: ഏറെക്കാലത്തിനു ശേഷം വിൻഡോസിൻ്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. വിൻഡോസ് 10ൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് വിൻഡോസ് 11 അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ വിൻഡോസ് 11 ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിച്ചുതുടങ്ങും. വിൻഡോസിൻ്റെ അടുത്ത തലമുറ എന്നാണ് പുതിയ അപ്ഡേറ്റിനുള്ള വിശേഷണം.

ആൻഡ്രോയ്ഡ് ആപ്പുകൾ വിൻഡോസിൽ ഉപയോഗിക്കാനാവും എന്നതാണ് വിൻഡോസ് 11ൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. അഡോബി ക്രിയേറ്റിവ് ക്ലൗഡ്, ഡിസ്നി പ്ലസ്, ടിക്ക്ടോക്ക്, സൂം തുടങ്ങിയ ആപ്പുകളൊക്കെ മൈക്രോസോഫ്റ്റ് സ്റ്റോറിൽ ലഭിക്കും.

You might also like