സ്വവർഗാനുരാഗിയായി ആരും ജനിക്കുന്നില്ല, തന്റെ മാനസാന്തരത്തിന് സഹായിച്ചത് പ്രാർത്ഥന: ക്രിസ്തു വിശ്വാസത്തിലേക്ക് മടങ്ങിയ മിലോയുടെ തുറന്നുപറച്ചില്‍

0

 

ന്യൂയോര്‍ക്ക്: സ്വവർഗ്ഗാനുരാഗിയായി ആരും ജനിക്കുന്നില്ലായെന്നും അങ്ങനെയുളള ഒരു ജീവിതം നയിക്കുന്നവർക്ക് അത് ഉപേക്ഷിക്കാൻ സാധിക്കുമെന്നും പ്രാർത്ഥനയുടെ ശക്തി മൂലമാണ് തനിക്ക് പാപ പ്രേരണകളെ അതിജീവിക്കാൻ സാധിച്ചതെന്നും സ്വവർഗാനുരാഗം ഉപേക്ഷിച്ചതിന്റെ ഒന്നാം വാർഷികത്തിൽ പ്രശസ്ത രാഷ്ട്രീയ നിരൂപകനും, പ്രഭാഷകനുമായ മിലോ യിയാനോപൗലോസിന്റെ വീഡിയോ സന്ദേശം. വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോ സന്തോഷത്തിൽ ഒരു വർഷം മുന്‍പ് താനെടുത്ത തീരുമാനം മൂലം ജീവിതം മെച്ചപ്പെടാൻ തുടങ്ങിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ‘എക്സ് ഗേ’ എന്നാണ് താൻ സ്വയം വിശേഷിപ്പിക്കുന്നതെന്നും, വിശുദ്ധ യൗസേപ്പിതാവിന് അനുദിന സമർപ്പണം നടത്തുന്നുണ്ടെന്നും മാർച്ച് മാസം മിലോ വെളിപ്പെടുത്തിയിരുന്നു.

സ്വവര്‍ഗ്ഗാനുരാഗ പ്രവണതകളെ പിന്നിലാക്കിയത് മുതല്‍ ദൈവത്തിന്റെ ആഗ്രഹങ്ങളുമായി കൂടുതൽ അടുത്ത് ജീവിക്കാൻ ഇപ്പോള്‍ സാധിക്കുന്നുവെന്നും പ്രാർത്ഥനയുടെ ശക്തി മൂലമാണ് തനിക്ക് പാപ പ്രേരണകളെ അതിജീവിക്കാൻ സാധിച്ചതെന്നും മിലോ ആവര്‍ത്തിച്ചു. തനിക്ക് പിന്തുണ തന്നവർക്കും, തന്നെ എതിർക്കുന്നവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇന്നത്തെ സന്ദേശം നിങ്ങൾക്കുള്ളതാണ്. സ്വയം സ്വവർഗാനുരാഗിയാണെന്ന് ചിന്തിക്കുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിലും, അത് ശരിയല്ലെന്ന് നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഒരു തോന്നൽ ഉണ്ടെങ്കിൽ, ഇതല്ല ജീവിതത്തിന് ആവശ്യമുള്ള കാര്യമെന്ന് നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. നിങ്ങൾക്ക് തീര്‍ച്ചയായും മാറാൻ സാധിക്കും. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതം എന്റെതുപോലെ കൂടുതൽ മെച്ചപ്പെട്ടതാകുമെന്നും അദ്ദേഹം പറഞ്ഞു.

You might also like