ലോകകപ്പ് യോഗ്യത മത്സരങ്ങള്‍; ജര്‍മ്മന്‍ ടീമിനെ പ്രഖ്യാപിച്ചു

0

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായുള്ള ജര്‍മ്മന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങള്‍ അവസരം കൊടുത്ത് കൊണ്ടാണ് ലോവ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ബയേണ്‍ മ്യൂണിക്കിന്റെ 18കാരനായ താരം ജമാല്‍ മുസിയലയും ബയെര്‍ല്‍ ലെവര്‍കൂസാന്റെ 17കാരനായ ഫ്ലോറിന്‍ വ്രിറ്റ്സും ആദ്യമായോ ജര്‍മന്‍ ടീമില്‍ ഇടം നേടി. ജമാല്‍ അടുത്തിടെയാണ് ഇംഗ്ലണ്ടില്‍ നിന്ന് മാറി ജര്‍മന്‍ ദേശീയ ടീമില്‍ എത്തിയത്. അതേസമയം, സീനിയര്‍ താരങ്ങളായ മുള്ളര്‍, ഹമ്മല്‍സ് എന്നിവരെ ടീമില്‍ നിന്നും ഒഴിവാക്കി. ഐലന്റ്, മാസിഡോണിയ, റൊമാനിയ എന്നീ രാജ്യങ്ങള്‍ക്കെതിരായാണ് ജര്‍മനിയുടെ മത്സരങ്ങള്‍.

ഗോള്‍കീപ്പര്‍മാര്‍: ബെര്‍ണ്ട് ലെനോ, മാനുവല്‍ ന്യൂയര്‍, മാര്‍ക്ക്-ആന്‍ഡ്രെ ടെര്‍ സ്റ്റീഗന്‍, കെവിന്‍ ട്രാപ്പ്. / ഡിഫെന്‍ഡര്‍മാര്‍: എമ്രെ കാന്‍, മത്തിയാസ് ജിന്റര്‍, റോബിന്‍ ഗോസെന്‍സ്, മാര്‍സെല്‍ ഹാല്‍സ്റ്റണ്‍ബെര്‍ഗ്, ലൂക്കാസ് ക്ലോസ്റ്റര്‍മാന്‍, ഫിലിപ്പ് മാക്സ്, അന്റോണിയോ റൂഡിഗര്‍, നിക്ലാസ് സുലെ, ജോനാഥന്‍ താ. / മിഡ്‌ഫീല്‍ഡര്‍മാര്‍: സെര്‍ജ് ഗ്നാബ്രി, ലിയോണ്‍ ഗൊറെറ്റ്‌സ്‌ക, ഇല്‍കെ ഗുണ്ടോഗന്‍, കൈ ഹാവെര്‍ട്‌സ്, ജോനാസ് ഹോഫ്മാന്‍, ജോഷ്വ കിമ്മിച്ച്‌, ടോണി ക്രൂസ്, ജമാല്‍ മുസിയാല, ഫ്ലോറിയന്‍ ന്യൂഹാസ്, ലെറോയ് സാന്‍, ടിമോ വെര്‍ണര്‍, ഫ്ലോറിയന്‍ വിര്‍ട്സ്, അമിന്‍ യൂനസ്

You might also like