ആരാധനാലയങ്ങളിൽ ആളുകൾ കൂടുന്നത് രോ​ഗവ്യാപനത്തിന് കാരണമാകും; ഭക്ത ജനങ്ങളെ തടയുക സർക്കാർ ലക്ഷ്യമല്ലെന്നും മന്ത്രി

0

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ ആളുകൾ തടിച്ചു കൂടുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യം വെച്ചല്ല എന്നും മന്ത്രി പറഞ്ഞു.

ഭക്ത ജനങ്ങളെ തടയുക എന്നത് സർക്കാർ ലക്ഷ്യമല്ല.  രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്നതിന് അനുസരിച്ച് ഇളവുകൾ നൽകും. ക്ഷേത്രങ്ങളിൽ ഓൺലൈൻ കർമ്മങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

You might also like