കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു

0

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികച്ചടങ്ങുകള്‍ക്ക് ഒടുവിലാണ് യെദ്യൂരപ്പ സ്വയം രാജി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങള്‍ നടക്കുന്നതിനിയാണ് യെദ്യൂരപ്പയുടെ രാജി. ആരാകും അടുത്ത കര്‍ണാടക മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വം അന്തിമതീരുമാനമെടുക്കും.

അടുത്തിടെ ബിജെപിയിലെ പാളയത്തില്‍ പട ശക്തമായതോടെ യെദ്യൂരപ്പ ലിംഗായത്ത് ശക്തികേന്ദ്രങ്ങളെ തന്നോടൊപ്പം അണിനിരത്തിയിരുന്നു. ഇതോടെ നേതൃമാറ്റം അനിശ്ചിതത്വത്തിലുമാക്കി. ലിംഗായത്ത് പുരോഹിതരും കോണ്‍ഗ്രസ് നേതാക്കളും യെദ്യൂരപ്പയ്ക്കുവേണ്ടി നിലയുറപ്പിച്ചതോടെ കേന്ദ്രനേതൃത്വവും ആശങ്കയിലായിരുന്നു.

കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും മകന്‍ ഭരണത്തില്‍ ഇടപെടുന്നതും ഉയര്‍ത്തിയ പ്രതിഷേധ കൊടുംങ്കാറ്റില്‍ യെദ്യൂരപ്പ വീഴുമെന്ന സൂചന ശക്തമായിരുന്നു. ജൂലൈ ആദ്യം ഡല്‍ഹിയില്‍ നേതാക്കളെ സന്ദര്‍ശിച്ച്‌ മടങ്ങിയെത്തിയ യെദ്യൂരപ്പ നേതൃമാറ്റം ചര്‍ച്ചയിലില്ലെന്നാണ് പ്രതികരിച്ചത്. എന്നാല്‍, തന്റെ ഭാവി നേതൃത്വം തീരുമാനിക്കുമെന്ന് പിന്നീട് തിരുത്തി. പിന്നീടാണ് യെദ്യൂരപ്പ തന്റെ സമുദായത്തിലെ പുരോഹിതരെയും കോണ്‍ഗ്രസ് നേതാക്കളെയും രംഗത്തിറക്കിയത്.

You might also like