ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് വൈ പി ഇ സ്റ്റേറ്റ് ക്യാമ്പിന് അനുഗ്രഹീത തുടക്കം

0

മുളക്കുഴ:
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് വൈ പി ഇ സ്റ്റേറ്റ് ക്യാമ്പിന് അനുഗ്രഹീത തുടക്കം..ദൈവസഭ ഓവർസീയർ പാസ്റ്റർ സി സി തോമസ് ഉത്‌ഘാടനം ചെയ്തു. വൈ പി ഇ ക്വയർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകി… അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റജി രാവിലത്തെ സെഷനിൽ മുഖ്യ സന്ദേശം നൽകി… വൈ പി ഇ കേരളാ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ ജെറാൾഡ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
ശനിയാഴ്ച വരെ നീണ്ടു നിൽക്കുന്ന ഈ ക്യാമ്പിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നിശ്ചിത ആളുകൾക്ക് മാത്രമേ പങ്കെടുക്കാനാവു. കോവിടിന്റെ പശ്ചാത്തലത്തിലും ഇങ്ങനെ യൗവനക്കാർക്കായി ക്യാമ്പ് സങ്കടിപ്പിച്ച വൈ പി ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്… ഈ മൂന്നു ദിവസങ്ങളിലായി വിവിധ സെക്ഷനുകളിൽ ഡോക്ടർ സജി കെ പി, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ പി ആർ ബേബി, പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, പാസ്റ്റർ ഫിന്നി ജോസഫ്, പാസ്റ്റർ രാജേഷ് ഏലപ്പാറ, എന്നിവർ ക്ലാസുകൾ എടുക്കും.. ബ്രദർ ജോയൽ പടവത്ത് ആരാധനക്ക് നേതൃത്വം നൽകും.

You might also like