സംസ്ഥാനത്ത് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി

0

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവിലന്സ് പഠനം നടത്തുന്നതിന് അനുമതി നല്കി ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്ജ് അറിയിച്ചു. വാക്സിനേഷനിലൂടെയും രോഗം വന്നും എത്രപേര്ക്ക് കോവിഡ് 19 രോഗപ്രതിരോധ ശേഷി കൈവരിക്കാന് കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിറോ സര്വയലന്സ് പഠനം നടത്തുന്നത്. മാത്രമല്ല ഇനിയെത്ര പേര്ക്ക് രോഗം വരാന് സാധ്യതയുണ്ടെന്ന് മനസിലാക്കാനും സാധിക്കുന്നു. ഇതിലൂടെ കോവിഡ് പ്രതിരോധം കൂടുതല് ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല് സുരക്ഷിതരാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

You might also like