ഇനി ഫോണ്‍ വിളി പൊള്ളും; രാജ്യത്ത് മൊബൈല്‍ നിരക്ക് വര്‍ധന

0

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ നിരക്ക് വര്‍ധന. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപയോക്താക്കളുള്ള റിലയന്‍സ് ജിയോ 12.5% മുതല്‍ 25% വരെ വര്‍ധനയാണ് വിവിധ പ്ലാനുകളില്‍ വരുത്തിയത്. ജൂലൈ 3 മുതലാണ് പുതിയ നിരക്കു പ്രാബല്യത്തില്‍ വരിക. എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഉടനെ നിരക്കുവര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

റിലയന്‍സ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാര്‍ഷിക പ്ലാന്‍ ഇനി മുതല്‍ 1,899 രൂപയായിരിക്കും (വര്‍ധന: 340 രൂപ). പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാന്‍ 3,599 രൂപയായി (വര്‍ധന: 600 രൂപ).

പ്രതിദിനം 2 ജിബിക്ക് മുകളില്‍ ഡേറ്റയുള്ള പ്ലാനുകളിലെ 5ജി ഡേറ്റ ഇനി അണ്‍ലിമിറ്റഡ് ആയിരിക്കും. ജിയോ ഭാരത്/ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് നിലവിലെ പ്ലാനുകള്‍ തുടരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിരക്ക് വര്‍ധയുണ്ടാകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു

You might also like