
ഖത്തറിലെ സ്‌കൂളുകളിൽ തൊഴിലവസരം
ദോഹ: ഖത്തറിൽ സർക്കാർ, പൊതുമേഖലാ സ്‌കൂളുകളിൽ പ്രവാസികൾക്കും തൊഴിലവസരം. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമായി പൊതുവിദ്യാലയങ്ങളിൽ അനുവദിച്ചിട്ടുള്ള തൊഴിൽ ഒഴിവുകൾ ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പൊതുവിദ്യാലയങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ്, അക്കാദമിക് തസ്തികകളിലെ ഒഴിവുകളാണ് മന്ത്രാലയം (ങീഋഒഋ) സോഷ്യൽ പ്ലാറ്റ്‌ഫോമുകൾ വഴി പ്രഖ്യാപിച്ചത്.
യോഗ്യരായ സ്വദേശികൾക്കും പ്രവാസികൾക്കും തൊഴിൽ അവസരത്തിനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്ക് മന്ത്രാലയത്തിന്റെ ‘കവാദിർ’ പ്ലാറ്റ് ഫോം വഴിയും രാജ്യത്തെ താമസക്കാരായ പ്രവാസികൾക്ക് ‘തൗതീഫ്’ പ്ലാറ്റ്‌ഫോം (മേംവേലലള.ലറൗ.ഴീ്.ൂമ) വഴിയും ജോലിക്കായി അപേക്ഷിക്കാവുന്നതാണ്.