ഇന്ത്യൻ വ്യോമസേനയുടെ തകർന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റിനായി തിരച്ചിൽ തുടരുന്നു.

0

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തകർന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റിനായി തിരച്ചിൽ തുടരുന്നു. അസമിലെ ജോർഹട്ടിൽ ഇന്നലെ വൈകീട്ടാണ് വിമാനം തകർന്നു വീണത്. ഇന്നലെ വൈകുന്നേരം 7. 42 ഓടെയാണ് അവസാനമായി വിമാനത്തിൽ നിന്നുള്ള സിഗ്നൽ ലഭിച്ചത്. തിരച്ചിലിനിടെ വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂർണമായി കത്തിനശിച്ച നിലയിലാണ്.

അസമിലെ കര്‍ബി ആംഗ്ലോങ് മേഖലയിലാണ് പരിശോധന നടക്കുന്നത്. സുഖോയ് -30 എംകെ 1 യുദ്ധ വിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നാണ് പ്രതിരോധ വകുപ്പ് അറിയിച്ചത്. സുഖോയ് വിമാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വ്യോമസേന അറിയിച്ചു. വിമാനത്തിനായുള്ള തിരച്ചിൽ ആരംഭിച്ചതായി ഗുവാഹത്തി ഡിഫൻസ് പിആര്‍ഒ അറിയിച്ചിരുന്നു.

വ്യോമസേനയാണ് സുഖോയ് -30 എംകെ 1 കണ്ടെത്താനായി പരിശോധന നടത്തുന്നത്. സുഖോയ് യുദ്ധവിമാനം അസമിലെ ജോര്‍ഹട്ട് വ്യോമതാവളത്തിൽ നിന്നാണ് ടേക്ക് ഓഫ് ചെയ്തതെന്നും രാത്രി 7. 42നാണ് അവസാനമായി ബന്ധപ്പെടാനായതെന്നും അറിയിച്ച വ്യോമസേന രക്ഷാദൗത്യം ആരംഭിച്ചതായും അറിയിച്ചു

You might also like