ഐ.പി.സി ജനറൽ പ്രസിഡൻ്റ് റവ. വൽസൻ ഏബ്രഹാം നിതൃതയിൽ

0

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ ജനറൽ പ്രസിഡന്റ് റവ. ഡോ. ടി. വത്സൻ എബ്രഹാം (72) അമേരിക്കയിലെ കാലിഫോർണിയയിൽ നിര്യാതനായി. നവംബർ 4-നായിരുന്നു അന്ത്യം. ശരീരികമായ രോഗം നിമിത്തം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ത്യൻ പെന്തെക്കോസ്ത് സഭാ രംഗത്തും സുവിശേഷ പ്രവർത്തനങ്ങളിലും ബൈബിൾ വിദ്യാഭ്യാസ മേഖലയിലും ദീർഘകാലം ശ്രദ്ധേയമായ നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു. ഇന്ത്യൻ പെന്തെക്കോസ്ത് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ പാസ്റ്റർ കെ. ഇ. എബ്രഹാമിന്റെ കൊച്ചുമകനും പാസ്റ്റർ ടി.എസ്.എബ്രഹാമിന്റെ മകനുമാണ്. ഭാര്യ ലാലി എബ്രഹാം. മക്കൾ: സ്നേഹ, ആൻ, സന്തോഷ്, ആഷ. സഹോദരങ്ങൾ: ആനി ജേക്കബ്, സ്റ്റാർല ലൂക്ക്, ഷെർളി ചാക്കോ

You might also like