ലോകകപ്പ് ഫൈനല്‍: കാലിക്കറ്റ് – കേരള സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കി

0

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ പ്രമാണിച്ച് തിങ്കളാഴ്ച (ജൂലൈ 20) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും കാലിക്കറ്റ്, കേരള സര്‍വകലാശാലകള്‍ മാറ്റിവെച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് ഇരു സര്‍വകലാശാലാ അധികൃതരും വ്യക്തമാക്കി. ലോകകപ്പ് ഫൈനല്‍ മത്സരം പ്രമാണിച്ച് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നാണ് ഔദ്യോഗിക ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

You might also like