നീറ്റ് പുനപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് ടെലഗ്രാമിന് താല്‍കാലിക വിലക്ക്; കടുത്ത നടപടിയുമായി കേന്ദ്രം

0

ന്യൂഡല്‍ഹി: രാജ്യത്ത് നീറ്റ് പുനപരീക്ഷ നടക്കാനിരിക്കെ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. വ്യാജ ചോദ്യ പേപ്പര്‍ വില്‍പനയും തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായി ജനപ്രിയ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയില്‍ താല്‍കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ജൂണ്‍ 22 വരെയാണ് ആപ്പിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ജനുവരി 21 നാണ് രാജ്യത്ത് നീറ്റ് പുനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

തട്ടിപ്പുകാര്‍ മെസേജുകള്‍ എഡിറ്റ് ചെയ്ത് വ്യാജ തെളിവുകള്‍ ഉണ്ടാക്കുന്നത് തടയാന്‍ ടെലഗ്രാമിന്റെ മെസേജ് എഡിറ്റ് ഫീച്ചര്‍ ജൂണ്‍ 30 വരെ ഇന്ത്യയില്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമാക്കിയിട്ടുണ്ട്. ചോദ്യ പേപ്പര്‍ ലഭ്യമാക്കാമെന്ന വ്യാജേന പ്രവര്‍ത്തിച്ചിരുന്ന നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും ഐടി മന്ത്രാലയം ഇതിനകം തന്നെ നീക്കം ചെയ്തു.

നീറ്റ് പേപ്പര്‍ ലീക്ക് എന്ന പേരില്‍ വിദ്യാര്‍ഥികളെ വഞ്ചിക്കാന്‍ ശ്രമിച്ച ഗ്രൂപ്പുകള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതേസമയം ടെലഗ്രാം വഴി ചോദ്യ പേപ്പറുകള്‍ ലഭ്യമാക്കാമെന്ന രീതിയില്‍ പ്രചരിക്കുന്ന അവകാശ വാദങ്ങള്‍ പൂര്‍ണമായും തട്ടിപ്പാണെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) വ്യക്തമാക്കി. ഇത്തരം തട്ടിപ്പ് ചാനലുകള്‍ക്കെതിരെ എന്‍ടിഎ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. പരീക്ഷാ സുതാര്യത ഉറപ്പാക്കാനുള്ള കേന്ദ്ര നീക്കത്തെ എന്‍ടിഎ സ്വാഗതം ചെയ്തു

You might also like