നീറ്റ് പുനപരീക്ഷ: ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക കേന്ദ്രത്തില്‍; പരീക്ഷ കഴിയും വരെ പുറം ലോകവുമായി ബന്ധപ്പെടാനാകില്ല

0

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷ വിവാദമായ സാഹചര്യത്തില്‍ പുനപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കല്‍, മോഡറേഷന്‍, വിവിധ ഭാഷകളിലേക്കുള്ള വിവര്‍ത്തനം എന്നിവയില്‍ പങ്കാളികളായ മുഴുവന്‍ വിദഗ്ധരെയും അതീവ രഹസ്യ സ്വഭാവമുള്ള ഒരു കേന്ദ്രത്തിലേക്കാണ് മാറ്റി.

ജൂണ്‍ 21ന് പരീക്ഷ അവസാനിക്കുന്നത് വരെ ഇവര്‍ പൂര്‍ണമായും ലോക്ക്ഡൗണിലായിരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുനപരീക്ഷയ്ക്ക് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ രാജ്യത്തെ പ്രവേശന പരീക്ഷാ ചരിത്രത്തിലെ ഏറ്റവും കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളാണ് കേന്ദ്ര സര്‍ക്കാരും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും (എന്‍ടിഎ) ഒരുക്കിയിരിക്കുന്നത്.

മെയ് മാസം നടന്ന പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളെ തുടര്‍ന്ന് റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ്, പരീക്ഷാ നടത്തിപ്പില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ അസാധാരണ നടപടി

You might also like