ലോകത്ത് ആദ്യമായി റോബോട്ട് ആംബുലന്‍സ് അവതരിപ്പിച്ച് ജപ്പാന്‍; മനുഷ്യജീവന്‍ രക്ഷിക്കാനുള്ളതല്ല

0

ടോക്യോ: ലോകത്തെ ആദ്യ ‘റോബോട്ട് ആംബുലന്‍സ്’ നിര്‍മിച്ച് ജപ്പാന്‍. ഇത് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനുള്ളതല്ല, മറിച്ച് തകരാറിലായ ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ക്ക് അടിയന്തിര റോഡ് സൈഡ് അസിസ്റ്റന്‍സും അതിവേഗ അറ്റകുറ്റപ്പണിയും ഉറപ്പാക്കുന്നതിനായി പ്രത്യേകം നിര്‍മ്മിച്ച മൊബൈല്‍ യൂണിറ്റാണിത്.

ജപ്പാനിലെ ഭീമന്‍ ടെക് കമ്പനിയായ ജിഎംഓ ഇന്റര്‍നെറ്റ് ഗ്രൂപ്പ് (ജിഎംഓ എയര്‍) ആണ് ഈ അംബുലന്‍സിന് പിന്നില്‍. ഇത്തരം ആംബുലന്‍സുകള്‍ ഉടന്‍ തന്നെ ടോക്യോ തെരുവുകളില്‍ ഓടിത്തുടങ്ങും. എഞ്ചിനീയര്‍മാര്‍, റിപ്പയര്‍ ഉപകരണങ്ങള്‍, ആവശ്യമായ സ്പെയര്‍ പാര്‍ട്സ് എന്നിവ അടങ്ങിയതായിരിക്കും ഈ മൊബൈല്‍ യൂണിറ്റുകള്‍.

ഭൂരിഭാഗം ഹ്യൂമനോയ്ഡ് റോബോട്ടുകളും സങ്കീര്‍ണവും പ്രവചനാതീതവുമായ ചുറ്റുപാടുകളിലൂടെയാണ് സഞ്ചരിക്കുന്നത്. പടികള്‍ കയറുക, ഭാരമുള്ള സാധനങ്ങള്‍ ചുമക്കുക, മനുഷ്യര്‍ക്കൊപ്പം ജോലി ചെയ്യുക തുടങ്ങിയ ജോലികളാണ് സാധാരണയായി അവയ്ക്ക് നല്‍കുന്നത്

You might also like