പശ്ചിമ ബംഗാളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുള്ള തീവ്ര ഹിന്ദുത്വവാദികളുടെ അക്രമങ്ങള്‍ നിത്യസംഭവമാകുന്നു

0

ഈസ്റ്റ് മിഡ്നാപൂര്‍: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുള്ള തീവ്ര ഹിന്ദുത്വവാദികളുടെ അക്രമങ്ങള്‍ നിത്യസംഭവമാകുന്നു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി.

ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലുള്ള പാന്‍സ്‌കുരയിലെ വെസ്റ്റ് അര്‍ജുന്‍ഡ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ക്രിസ്ത്യന്‍ കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പാന്‍സ്‌കുര പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്തുമായി (വി.എച്ച്.പി) ബന്ധമുള്ളവരും അയല്‍വാസികളും ഉള്‍പ്പെടെ ഏകദേശം 30 പേരടങ്ങുന്ന സംഘം തന്നെ ആക്രമിച്ചതായും വീട്ടിലുണ്ടായിരുന്ന ബൈബിള്‍ നശിപ്പിച്ചതായും പാര്‍വതി ഹെംബ്രാം സോറന്‍ എന്ന യുവതി കൊടുത്ത പരാതിയില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കണമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി

You might also like